എവർട്ടൺ ഗോൾകീപ്പറെ സ്വന്തമാക്കി ചെൽസി

- Advertisement -

ഇംഗ്ലണ്ടിൽ ഇരട്ട കിരീടങ്ങൾ നേടിയ ചെൽസി പുതിയ സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഒരു ഗോൾകീപ്പറെ കൂടെ ടീമിൽ എത്തിച്ചു. എവർട്ടൺ ഗോൾകീപ്പറായ ലിസ്സി ഡുറാക്കാണ് ചെൽസി വനിതാ ടീമുമായി കരാർ ഒപ്പുവെച്ചത്. ഇപ്പോൾ ചെൽസിയിലുള്ള ഗോൾകീപ്പേഴ്സായ ഹെഡ്വിഗിനും കാർളി ടെൽഫോർഡിനും ഒപ്പം ഒന്നാം നമ്പറിനായി ഇനി ലിസ്സിയും മത്സരിക്കും.

അവസാന രണ്ട് സീസണിലുലും എവർട്ടണായാണ് ലിസ്സി ഡുറാക്ക് കളിച്ചത്. 24 വയസ്സാണ് പ്രായം. ഓസ്ട്രേലിയൻ സ്വദേശിയായ ലിസ്സി മുമ്പ് ഓസ്ട്രേലിയൻ ലീഗിലും അമേരിക്കൻ ലീഗിലും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement