വൻ സൈനിംഗുമായി ചെൽസി, സാം കെർ ഇനി നീല ജേഴ്സിയിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയൻ സൂപ്പർ താരം സാം കെർ യൂറോപ്പിലേക്ക് എന്ന വാർത്തകൾ സത്യമായിരിക്കുന്നു. വനിതാ ഫുട്ബോളിലെ ഇംഗ്ലണ്ടിലെ വമ്പന്മാരായ ചെൽസി ആണ് സാം കെറിനെ സൈൻ ചെയ്തിരിക്കുന്നത്. 26കാരിയായ സാം കെർ രണ്ടര വർഷത്തെ കരാറിലാണ് ചെൽസിയിൽ എത്തിയിരിക്കുന്നത്. വനിതാ ഫുട്ബോളിലെ റെക്കോർഡ് കരാർ കെറിനായി ചെൽസി വാഗ്ദാനം ചെയ്തിരുന്നതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

അവസാന കുറേ സീസണുകളായി സാം കെർ അമേരിക്കയിലും ഓസ്ട്രേലിയയിലുമായാണ് കെർ കളിക്കുന്നത്. അമേരിക്കയിൽ അവസാന നാലു സീസണുകളിലും ലീഗിലെ ടോപ്പ് സ്കോറർ ആയിരുന്നു കെർ. അവിടുത്തെ ഗോൾ സ്കോറിംഗ് റെക്കോർഡും കെറിനാണ്. അവസാന രണ്ട് ഓസ്ട്രേലിയൻ ലീഗിലും കെർ ആയിരുന്നു ടോപ് സ്കോറർ.

യൂറോപ്പിലും തന്റെ തിളക്കം തുടരാൻ ആകുമെന്ന പ്രതീക്ഷയിലാണ് കെർ ചെൽസിയിൽ എത്തുന്നത്. ജനുവരി മുതൽ മാത്രമെ കെറിന് ചെൽസിക്കായി കളിക്കാൻ ആവുകയുള്ളൂ.