ഗ്യാലറിയിൽ റെക്കോർഡ്; എഫ് എ കപ്പ് കിരീടം ഉയർത്തി ചെൽസി

- Advertisement -

വനിതാ എഫ് എ കപ്പ് ഫൈനലിൽ ആഴ്സണലിനെ വീഴ്ത്തി ചെൽസിക്ക് കിരീടം. ഇന്നലെ നടന്ന ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾ ആഴ്സണലിനെ തോൽപ്പിച്ചാണ് ചെൽസി തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ എഫ് എ കപ്പ് നേടിയത്. റമോണ ബാച്മന്റെ ഇരട്ട ഗോളും ഫ്രാങ്ക് കിർബിയുടെ ഗംഭീര ഫിനിഷുമാണ് ചെൽസിക്ക് കിരീടം നേടിക്കിടുത്തത്. മിയെദമയാണ് ആഴ്സണലിന്റെ ഗോൾ നേടിയത്.

45,423 പേരാണ് ഇന്നലെ ഫൈനൽ കാണാൻ വെംബ്ലിയിൽ എത്തിയത്. ഇംഗ്ലണ്ട് വനിതാ ഫുട്ബോളിൽ ഇതൊരു പുതിയ റെക്കോർഡാണ്. സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചായിരുന്നു ചെൽസി വന്നത്. എവർട്ടണെ തോൽപ്പിച്ചായിരുന്നു ആഴ്സണലിന്റെ വെംബ്ലിയിലേക്കുള്ള വരവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement