ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ചെൽസിക്ക് 3 ഗോൾ ജയം

- Advertisement -

വനിതാ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ചെൽസിക്ക് ഏകപക്ഷീയമായ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റോസങാർഡിനെയാണ് ചെൽസി തോൽപ്പിച്ചത്. ചെൽസിയിൽ വെച്ചാണ് ഇന്നലെ ആദ്യ പാദ മത്സരം നടന്നത്.

33ആം മിനുട്ടിൽ ഫ്രാങ്ക് കിർബി ആണ് ചെൽസിക്ക് ആദ്യ ഗോൾ നേടിക്കൊടുത്തത്. രണ്ടാം പകുതിയിൽ റമോനയും ഗില്ലി ഫ്ലാഹേർട്ടിയും വിജയം എളുപ്പമാക്കി. റമോനയുടെ അമ്പതാം യൂറോപ്യൻ മത്സരമായിരുന്നു ഇന്നലെ. പ്രീക്വാർട്ടറിന്റെ രണ്ടാം പാദം അടുത്ത ബുധനാഴ്ച നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement