എഫ് എ കപ്പും ചെൽസിക്ക്!! ആഴ്സണലിനെതിരെ പൂർണ്ണ ആധിപത്യം

20211205 221146

വനിതാ ഫുട്ബോളിലെ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ശക്തികൾ തങ്ങളാണെന്ന് ആവർത്തി ചെൽസി വനിതകൾ. ഇന്ന് വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന എഫ് എ കപ്പ് ഫൈനലിൽ ആഴ്സണലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. പേരുകേട്ട ആഴ്സ അറ്റാക്കിനെ പിടിച്ചു കെട്ടാനും ചെൽസിക്ക് ആയി. ചെൽസിയുടെ അറ്റാക്കിംഗ് കൂട്ടുകെട്ടായ സാം കെറും ഫ്രാൻ കിർബിയുമാണ് ചെൽസിക്ക് വിജയം നൽകിയത്.

ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഫ്രാൻ കിർബിയിലൂടെ ചെൽസി മുന്നിൽ എത്തി. രണ്ടാം പകുതിയിലെ ഓസ്ട്രേലിയൻ താരം സാം കെറിന്റെ ഇരട്ട ഗോളുകൾ ചെൽസിയുടെ വിജയം ഉറപ്പിച്ചു. കഴിഞ്ഞ സീസണിൽ ലീഗ് കിരീടവും ലീഗ് കപ്പും നേടിയ ടീമാണ് ചെൽസി. ഇത് ചെൽസിയുടെ മൂന്നാം എഫ് എ കപ്പാണ്.

Previous articleനോർവിച്ചിനു വീണ്ടും തോൽവി, ജയവുമായി ടോട്ടൻഹാം ലീഗിൽ അഞ്ചാമത്
Next articleപാക്കിസ്ഥാനിലേക്ക് പൊള്ളാര്‍ഡ് ഇല്ല