
ചെൽസി വനിതകൾ ഇന്നലെ ചരിത്രം കുറിച്ചു. ഇന്നലെ എവേ മത്സരത്തിൽ റോസൻഗാർഡിനെ പരാജയപ്പെടുത്തിയതോടെ ചെൽസി വനിതകൾ ആദ്യമായി ചാമ്പ്യൻസ്ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി വിജയിച്ചത്.
സോ യുൻ ജി ആണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. 52ആം മിനുട്ടിലായിരുന്നു ജിയുടെ ഗോൾ. ആദ്യ പാദത്തിൽ ചെൽസി ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് സ്വന്തം നാട്ടിൽ നിന്ന് വിജയിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial