ബയേണെ എവേ ഗോളിൽ വീഴ്ത്തി ചെൽസി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ

- Advertisement -

വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കണ്ട ആവേശ പോരാട്ടത്തിനൊടുവിൽ ചെൽസി വനിതകൾ പ്രീക്വാർട്ടറിൽ. ഇന്നലെ മ്യൂണിക്കിൽ നടന്ന മത്സരത്തിൽ ചെൽസിക്ക് നിർണായകമായത് ഫ്രാങ്ക് കിർബി നേടിയ എവേ ഗോളായിരുന്നു. ഇന്നലെ കളി 2-1ന് അവസാനിച്ചപ്പോൾ ആദ്യ പാദത്തെ 1-0ന്റേയും ഇന്നലെ നേടിയ എവേ ഗോളിന്റേയും ആനുകൂല്യത്തിൽ ചെൽസി പ്രീക്വാർട്ടറിലേക്ക് കടന്നു.

മറ്റു റൗണ്ട് 32 മത്സരങ്ങളിൽ വോൾസ്ബേർഗ് അത്ലെറ്റിക്കോ മാഡ്രിഡിനെതിരെ ചരിത്ര വിജയം നേടി. കഴിഞ്ഞ തവണത്തെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ വലയിൽ 12 ഗോളുകളാണ് ഇന്നലെ മാത്രം ജർമൻ നിര അടിച്ചു കയറ്റിയത്. 12-2 എന്ന നിലയിൽ ഇന്നലത്തെ മത്സരം അവസാനിച്ചപ്പോൾ 14-2 എന്ന അഗ്രിഗേറ്റിൽ വോൾഫ്സ്ബേർഗും പ്രീക്വാർട്ടറിലേക്ക് കടന്നു.

മെഡിക് കോണിനെ ഏകപക്ഷീയമായ ഒമ്പതു ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്നാരായ ലിയോണും അവാൽഡ്നെസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണയും പ്രീക്വാർട്ടറിൽ ഇടം പിടിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആണ് പ്രീക്വാർട്ടർ ഡ്രേ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement