ഫിൻലാൻഡ് സ്ട്രൈക്കറെ സ്വന്തമാക്കി ചെൽസി

- Advertisement -

ഫിൻലാൻഡ് ഫോർവേഡായ അഡലീൻ എങ്മാനെ ചെൽസി ടീമിൽ എത്തിച്ചു. ചെൽസി വനിതകളുടെ സസണിലെ അഞ്ചാം സൈനിംഗാണിത്. സ്വീഡിഷ് ക്ലബായ കൊപ്പബെർഗ്സിൽ നിന്നാണ് അഡെലീന ചെൽസിയിലേക്ക് എത്തുന്നത്. ഫിൻലാൻഡിന് വേണ്ടി 32 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുമ്പ് ഫിൻലാന്റ് ക്ലബായ അലാൻഡ് യുണൈറ്റഡിന്റെ താരമായിരുന്നു. കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ചെൽസി ജെസ് കാർട്ടർ, ലിസി ഡുറാക്, സോഫി ഇംഗിൾ, അലി റൈലി എന്നിവരെയും ഈ ഒരു മാസത്തിനിടെ ടീമിക് എത്തിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement