പരിക്ക്, ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾ

ഷി ബിലീവ്സ് കപ്പിനായി ഒരുങ്ങുന്ന ഇംഗ്ലണ്ട് വനിതാ ടീമിൽ മാറ്റങ്ങൾ. നേരത്തെ പ്രഖ്യാപിച്ച ടീമിൽ നിന്ന് മൂന്നു താരങ്ങളാണ് പരിക്ക് കാരണം പിന്മാറിയിരിക്കുന്നത്. സീനിയർ താരങ്ങളായ സ്റ്റീഫ് ഹൗട്ടൺ, കരൻ കാർണെ, ജൊർദാൻ നോബ്സ് എന്നിവർക്കാണ് പരിക്കേറ്റത്.

പകരം റാഷേൽ ഡെലി, അബി മക്മാനസ്, ജോർജിയ സ്റ്റാന്വേ എന്നിവരെ ഫിൽ നെവിൽ ടീമിൽ ഉൾപ്പെടുത്തി. അടുത്ത വ്യഴാഴ്ച ആണ് അമേരിക്കയും ജെർമനിയും ഇംഗ്ലണ്ടും പങ്കെടുക്കുന്ന ഷി ബിലീവ്സ് കപ്പ് ആരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.