ചാമ്പ്യൻസ് ലീഗ് സെമി, ലിയോണിനെ സമനിലയിൽ പിടിച്ച് സിറ്റി

- Advertisement -

വനിതാ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ലിയോണിനെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ മാഞ്ചസ്റ്ററിൽ നടന്ന ആദ്യ പാദ സെമിയിൽ ഗോൾരഹിത സമനിലയ്ക്കാണ് മാഞ്ചസ്റ്റർ സിറ്റി ലിയോണിനെ തളച്ചത്. മികച്ച ചാൻസുകളൊക്കെ ലിയോണിന് തന്നെ ആയിരുന്നു എങ്കിലും സിറ്റി ഗോൾ കീപ്പർ കാരൺ ബാർഡ്സ്ലിയുടെ മികവ് സിറ്റിയെ രക്ഷിക്കുകയായിരുന്നു.

അടുത്ത ആഴ്ച ഫ്രാൻസിൽ നടക്കുന്ന രണ്ടാം പാദത്തിൽ സിറ്റി ഡിഫൻസിനെ ലിയോണിനെ തടയാനാകുമോ എന്നത് സംശയമാണ് എങ്കിലും ഫൈനൽ പ്രതീക്ഷ സിറ്റി കൈവിടുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement