ചാമ്പ്യൻസ് ലീഗ്, ചെൽസി സെമി ഫൈനലിന് അരികെ

വനിതാ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിലേക്ക് ചെൽസി അടുത്തു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ എവേ മത്സരത്തിൽ മോണ്ട്പില്ലെറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ചെൽസി വനിതകൾ സെമിയിലേക്ക് അടുത്തത്. വിജയവും രണ്ട് എവേ ഗോളും മറികടക്കാൻ മോണ്ട്പില്ലറിന് എളുപ്പമായേക്കില്ല.

ജി സോ യുന്നും എറിക് കത്ബേർട്ടുമാണ് ഇന്നലെ ചെൽസിക്കായി ഗോളുകൾ നേടിയത്. ചെൽസി ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലായിരുന്നു ഇത്. മാർച്ച് 28നാണ് ക്വാർട്ടറിന്റെ രണ്ടാം പാദ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂസിലാണ്ട് കുതിയ്ക്കുന്നു, ലീഡ് 117 റണ്‍സ്
Next articleന്യൂലാന്‍ഡ്സില്‍ ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം