ചാമ്പ്യൻസ് ലീഗിൽ 50 ഗോൾ നേടുന്ന ആദ്യ വനിതയായി ആനിയ മിറ്റാഗ്

- Advertisement -

വനിതാ ചാമ്പ്യൻസ് ലീഗിൽ ഹാഗ് സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരമായി ജർമൻ ഇന്റർനാഷണൽ ആനിയ മിറ്റാഗ്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോസങ്ഗാർഡിനു വേണ്ടി ഒളിമ്പിയയ്ക്കെതിരെ ഗോൾ നേടിയതോടെയാണ് 50 ഗോൾ എന്ന റെക്കോർഡ് നേട്ടത്തിൽ ആനിയ എത്തിയത്.

 

പത്ത് മത്സരത്തോളമായി 49 ഗോളിൽ നിശ്ചലമായി നിൽക്കുക ആയിരുന്നു ആനിയയുടെ ഗോൾ ബൂട്ടുകൾ. നേരത്തെ കഴിഞ്ഞ വർഷം നേടിയ ഗോളോടെ കാനി പൊളേർസിനെ മറികടന്ന് ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്കോററായിരുന്നു 32കാരിയായ ആനിയ. 46ഗോളുമായി മാർതയാണ് ആനിയയ്ക്ക് പിറകിൽ ഇപ്പോൾ ആക്ടീവ് ഗോൾ സ്കോററായി ചാമ്പ്യൻസ് ലീഗിൽ ഉള്ളത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement