ചാമ്പ്യന്മാരെ തളച്ച് സേതു എഫ് സി

വനിതാ ഐലീഗിൽ ചാമ്പ്യന്മാരായ ഈസ്റ്റേൺ സ്പോർടിംഗ് യൂണിയനെ സേതു എഫ് സി സമനിലയിൽ തളച്ചു. 1-1 എന്ന സ്കോറിനാണ് ഇന്ന് മത്സരം അവസാനിച്ചത്. 5 ആം മിനുട്ടിൽ രഞ്ജി ബാല ഈസ്റ്റേണായും 14ആം മിനുട്ടിൽ ഇന്ദുമതി സേതുവിനായും ഗോളുകൾ നേടി.

ഇരുടീമുകളും നേരത്തെ തന്നെ സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്‌. 14 പോയന്റുള്ള ഈസ്റ്റേണാണ് ഇപ്പോൾ ലീഗിൽ ഒന്നാമത്. സേതു 13 പോയന്റുമായി രണ്ടാമതാണ്. ലീഗിലെ അവസാന മത്സരത്തിൽ ഗോകുലം ക്രിപ്സയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅവസാന മൂന്ന് മിനുട്ടിൽ മൂന്ന് ഗോളുകൾ, ഹോക്കിയിൽ ഇന്ത്യയ്ക്ക് ആവേശ ജയം
Next articleഗംഭീർ തിളങ്ങി, പഞ്ചാബിന് ലക്ഷ്യം 167