തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളുമായി ക്യാപ്റ്റൻ പോപ്പ്! ഫിൻലന്റിനെ തകർത്തു ജർമ്മനി

Wasim Akram

Screenshot 20220717 024534 01
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത യൂറോ കപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഫിൻലന്റിനെയും തകർത്തു ജർമ്മനി മൂന്നിൽ മൂന്നു ജയം കുറിച്ചു. ഇതിനകം തന്നെ ഗ്രൂപ്പ് ബിയിൽ ജേതാക്കൾ ആയ ജർമ്മനി ഇതോടെ ആധികാരികമായി ക്വാർട്ടർ ഫൈനലിൽ വ്യാഴാഴ്ച ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയയെ നേരിടും. മത്സരത്തിൽ ജർമ്മൻ ആധിപത്യം ആണ് കണ്ടത് എങ്കിലും നാൽപ്പതാം മിനിറ്റിൽ ആണ് ജർമ്മനിക്ക് ആദ്യ ഗോൾ നേടാൻ ആയത്. വലത് ബാക്ക് ഗിയുലിയ ഗ്വിനിന്റെ പാസിൽ നിന്നു ഇടത് ബാക്ക് ഫ്രാങ്ക്ഫർട്ട് താരം സോഫിയ ക്ലെയിൻഹെർ ആണ് ജർമ്മനിക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. ജർമ്മനിക്ക് ആയുള്ള താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്.

Screenshot 20220717 024552 01

രണ്ടാം പകുതി തുടങ്ങിയ ഉടൻ ജർമ്മനി രണ്ടാം ഗോൾ കണ്ടത്തി. തൊട്ടു മുമ്പ് പകരക്കാരിയായി ഇറങ്ങിയ കാതറിൻ ഹെൻഡ്രിച്ചിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ക്യാപ്റ്റൻ അലക്‌സാന്ദ്ര പോപ്പ് ആണ് ജർമ്മനിക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്. തുടർച്ചയായ മൂന്നാം മത്സരത്തിലും വോൾവ്സ്ബർഗ് താരം യൂറോയിൽ ജർമ്മനിക്ക് ആയി ഗോൾ കണ്ടത്തി. യൂറോ കപ്പിൽ തുടർച്ചയായ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ ജർമ്മൻ താരമായും ഇതോടെ പോപ്പ് മാറി. 63 മത്തെ മിനിറ്റിൽ ബോക്സിന് തൊട്ടു പിറകിൽ നിന്നു ഗോൾ കണ്ടത്തിയ നിക്കോൾ അനിയോമിയാണ് ജർമ്മൻ ജയം പൂർത്തിയാക്കിയത്. ജർമ്മനിക്ക് ആയി താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. ഈ മികവ് തുടർന്നാൽ ജർമ്മനി ഒമ്പതാം യൂറോപ്യൻ കിരീടം ഇംഗ്ലണ്ടിൽ ഉയർത്തിയാലും അതിശയിക്കേണ്ടി വരില്ല എന്നത് ആണ് വസ്തുത.