ആൾ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി കാലിക്കറ്റ് യൂണിവേഴ്സിറ്റി പെൺകുട്ടികൾ

- Advertisement -

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വനിതാ ടീമിന് ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന് യോഗ്യത. ഇന്ന് നടന്ന മത്സരത്തിൽ മധുര കാമരാജ യൂണിവേഴ്സിറ്റിയെ തോൽപ്പിച്ചാണ് കാലിക്കറ്റ് യോഗ്യത ഉറപ്പിച്ചത്. ഇന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കാലിക്കറ്റ് മധുരയെ തോൽപ്പിച്ചത്.

കോഴിക്കോടിനായി മുൻ ഇന്ത്യൻ യൂത്ത് താരം നിഖില തുംബയിലും അനഘയും ആഷ്ലിയുമാണ് ഇന്ന് ഗോൾ നേടിയത്. അണ്ണാമലൈ യൂണിവേഴ്സിറ്റിയിലാണ് മത്സരങ്ങൾ നടന്നത്. ദക്ഷിണ മേഖലയിൽ നിന്ന് ആതിഥേയരായ അണ്ണാമലൈ യൂണിവേഴ്സിറ്റി, ചെന്നൈ യൂണിവേഴ്സിറ്റി, തിരുവള്ളുവനർ യൂണിവേഴ്സിറ്റി എന്നിവരാണ് യോഗ്യത നേടിയ മറ്റു ടീമുകൾ.

ഈ മാസം 27 മുതൽ ഗ്വാളിയറിലാണ് ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് നടക്കുന്നത്. തിരുവള്ളുവനർ യൂണിവേഴ്സിറ്റി ആണ് അവസാന മൂന്നു വർഷത്തേയും ആൾ ഇന്ത്യ ചാമ്പ്യന്മാർ. ആദ്യമായാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പെൺകുട്ടികൾ ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement