ബുണ്ടസ് ലീഗ സ്വന്തമാക്കി വോൾവ്സ്ബർഗ്

- Advertisement -

വനിതാ ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കി വോൾവ്സ്ബർഗ്. ഇന്നലെ നടന്ന മത്സരത്തിൽ എസ്സെന്നെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ബുണ്ടസ് ലീഗ കിരീടം വീണ്ടും വോൾവ്സബർഗിന്റെ കാബിനറ്റിലേക്ക് തന്നെ എത്തിയത്. രണ്ട് മത്സരങ്ങൾ ശേഷിക്കെ 55 പോയന്റോടെയാണ് വോൾവ്സ്ബർഗ് കിരീടത്തിൽ മുത്തമിട്ടത്. ബയേൺ മ്യൂണിച്ചാണ് പിറകിൽ രണ്ടാം സ്ഥാനത്ത്.

ഇത് വോൾവ്സ്ബർഗിന്റെ നാലാ ലീഗ് കിരീടമാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി നേടിയ ലീഗ് കിരീടം വോൾവ്സ്ബർഗിന് ആത്മവിശ്വാസം നൽകും. മെയ് 24ന് ലിയോണിനെ ആണ് ജർമ്മൻ ചാമ്പ്യന്മാർ ഫൈനലിൽ നേരിടേണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement