
- Advertisement -
കോപ അമേരിക്കയിൽ ബ്രസീൽ വനിതാ ടീമിന് തകർപ്പൻ വിജയം. ഇന്ന് പുലർച്ചെ ഇക്വഡോറിനെ നേരിട്ട ബ്രസീൽ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് വിജയിച്ചത്. പത്താം മിനുട്ടിൽ ക്രിസ്റ്റ്യാനേ തുടങ്ങി വെച്ച സ്കോറിംഗ് 92ആം മിനുട്ടിൽ ക്രിസ്റ്റ്യാനേ തന്നെ അവസാനിക്കുമ്പൊഴേക്ക് എട്ടു ഗോളുകൾ ഇക്വഡോർ വലയിൽ വീണിരുന്നു.
ക്രിസ്റ്റ്യാനേയും ബിയേട്രിസും ബ്രസീലിനായി ഇന്ന് ഇരട്ടഗോളുകൾ നേടി. ആൻഡ്രസിന, ഫോർമിഗ, റഫെലെ, ഡെബിന എന്നിവരാണ് ബ്രസീലിന്റെ മറ്റൊരു സ്കോറർ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ ബ്രസീൽ തോൽപ്പിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement