തകർപ്പൻ ജയത്തോടെ ബ്രസീൽ കോപ അമേരിക്ക സെമിയിൽ

- Advertisement -

ചിലിയിൽ നടക്കുന്ന കോപാ അമേരിക്കയിൽ ബ്രസീലിന് മൂന്നാം ജയവും ഫൈനലും. ഇന്ന് വെനുസേലയെ നേരിട്ട ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഈ ജയത്തോടെ ഒരു മത്സരം ശേഷിക്കെ തന്നെ ബ്രസീൽ ഫൈനൽ ഉറപ്പിച്ചു.

ഇന്ന് ബ്രസീലിനായി ബിയ സെനെരെറ്റോ ഇരട്ട ഗോളുകൾ നേടി. മോണികയും മാർതയുമാണ് മറ്റു സ്കോറേഴ്സ്. മൂന്നു മത്സരങ്ങളിൽ 9 പോയന്റാണ് ബ്രസീലിനുള്ളത്. ബ്രസീലാണ് നിലവിലെ കോപ അമേരിക്ക ചാമ്പ്യൻസ്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ബൊളീവിയ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെ പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement