ഏഴു ഗോളിന് ബൊളീവയെ തകർത്ത് ബ്രസീൽ

- Advertisement -

കോപ അമേരിക്കയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും വൻ വിജയവുമായി ബ്രസീൽ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്കാണ് ബ്രസീൽ ബൊളീവയെ തകർത്തത്. ബ്രസീലിനായി ആൻഡ്രെസിനയുൻ എറികയും ഇരട്ടഗോളുകൾ നേടി. ആൻഡ്രെസ് ആൽവേസ്, മിലെനെ, അലൈൻ എന്നിവരാണ് ബാക്കി ഗോളുകൾ നേടിയത്.

ഗ്രൂപ്പിലെ നാലു മത്സരങ്ങളും വിജയിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഫൈനൽ സ്റ്റേജിലേക്ക് കടന്നിരിക്കുന്നത്. നാലു മത്സരങ്ങളിൽ 22 ഗോളുകളടിച്ച ബ്രസീൽ ഒരു ഗോൾ മാത്രമാണ് ഇതുവരെ വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement