അർജന്റീനയെ തോൽപ്പിച്ച് കോപ അമേരിക്ക കിരീടത്തിന് അരികെ ബ്രസീൽ

- Advertisement -

കോപ്പ അമേരിക്ക വനിതാ കിരീടം ബ്രസീൽ ഏഴാം തവണ ഉയർത്തും എന്ന് ഏതാണ്ട് ഉറപ്പായി. ഫൈനൽ ഫേസിൽ ഇന്ന് പുലർച്ചെ നടന്ന ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചതോടെ കിരീടം നേടാൻ അവസാന മത്സരത്തിൽ ഒരു സമനില മതി എന്ന അവസ്ഥയിലായി ബ്രസീൽ‌. ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്രസീൽ അർജന്റീനയെ തോൽപ്പിച്ചത്. ക്രിസ്റ്റ്യാനേ, തൈസ, ദെബിന എന്നിവരാണ് ബ്രസീലിനായി ഇന്ന് ഗോളുകൾ നേടിയത്.

ഗ്രൂപ്ല് ഘട്ടത്തിലും ബ്രസീൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചിലിയും കൊളൻബിയയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ബ്രസീലിന്റെ ജയം 1 മത്സരം മാത്രം ശേഷിക്കെ ബ്രസീലിനെ 6 പോയന്റുനായി ഒന്നാമതെത്തിച്ചു. 3 പോയന്റുള്ള അർജന്റീനയാണ് രണ്ടാമത്. അവസാന മത്സരത്തിൽ ബ്രസീൽ തോൽക്കുകയും അർജന്റീന വൻ സ്കോറിന് വിജയിക്കുകയും ചെയ്താൽ മാത്രമെ കോപ അമേരിക്ക കിരീടം ബ്രസീലിന് കൈവിട്ടു പോവുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement