ബർമിങ്ഹാം സിറ്റി താരത്തെ സ്വന്തമാക്കി ചെൽസി

- Advertisement -

ലീഗ് ചാമ്പ്യന്മാരായ ചെൽസി വനിതാ ടീം പുതിയ സീസണിലേക്കായി മൂന്നാമത്തെ സൈനിംഗ് പൂർത്തിയാക്കി. യുവതാരമായ ജെസ് കാർട്ടറാണ് ചെൽസിയിലേക്ക് എത്തിയിരിക്കുന്നത്. ബർമിങ്ഹാം സിറ്റിയുടെ താരമായിരുന്നു 20കാരിയായ കാർട്ടർ. മിഡ്ഫീൽഡിൽ തന്റെ കഴിവു തെളിയിച്ചിട്ടുള്ള താരം ഇംഗ്ലീഷ് ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ്. മുമ്പ് പി എഫ് എ യുവതാരത്തിനുള്ള അവാർഡും കാർട്ടർ സ്വന്തമാക്കിയിട്ടുണ്ട്.

ലിസ്സി ഡുറാക്കും, സോഫി ഇംഗിളുമാണ് ഈ സമ്മർ ട്രാൻസ്ഫറിൽ ചെൽസിയിൽ എത്തിയ മറ്റു താരങ്ങൾ. ജൂലൈ 7നാണ് ചെൽസിയുടെ പ്രീ സീസൺ ആരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement