
വനിതാ ഫുട്ബോളിലെ വൻ ശക്തികൾ നേർക്കുനേർ വരുന്നു. ഇത്തവണ പ്രീസീസണിൽ ആദ്യമായി ഒരുക്കുന്ന ഇന്റർനാഷണൽ കപ്പിലാകും വനിതാ ക്ലബ് ഫുട്ബോളിലെ വൻ ടീമുകൾ നേർക്കുനേർ വരിക. മിയാമിയിൽ ജൂലൈ അവസാന വാരം നടക്കുന്ന കപ്പിൽ നാലു ക്ലബുകളാകും പങ്കെടുക്കുക.
ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ശക്തികളായ പി എസ് ജി, അമേരിക്കൻ ലീഗിൽ കറേജ് എന്നീ ടീമുകൾ ഇപ്പോൾ തന്നെ ടൂർണമെന്റിലെ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പു നൽകിയിട്ടുണ്ട്. സ്പെയിനിൽ നിന്നാകും നാലാം ക്ലബ് എന്നാണ് വിവരങ്ങൾ. ബാഴ്സലോണയോ അത്ലറ്റിക്കോ മാഡ്രിഡോ ടൂർണമെന്റിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial