ഈ വർഷത്തെ അവസാന മത്സരത്തിൽ റഷ്യയെ കീഴടക്കി ബെൽജിയം വനിതകൾ

- Advertisement -

ഈ വർഷത്തെ തങ്ങളുടെ അവസാന മത്സരത്തിൽ ജയം സ്വന്തമാക്കി ബെൽജിയത്തിന്റെ വനിതകൾ. ഇന്നലെ നടന്ന മത്സരത്തിൽ റഷ്യയെ ആണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെൽജിയം തോൽപ്പിച്ചത്.

റഷ്യയുമായുള്ള രണ്ട് സൗഹൃദ മത്സരങ്ങളായിരുന്നു ഈ വർഷത്തെ ബെൽജിയത്തിന്റെ അവസാന മത്സരങ്ങൾ. ആദ്യ മത്സരം 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. തികച്ചുൻ യുവനിരയുമായി ഇറങ്ങിയ ബെൽജിയം പൂർണ്ണ ആധിപത്യത്തോടെയാണ് ഇന്നലെ ജയിച്ചത്. വാങ്ബ്ലുമും ഗൺസുമാണ് ബെൽജിയത്തിനായി സ്കോർ ചെയ്തത്.

2017 ബെൽജിയം വനിതാ ഫുട്ബോൾ ടീമിന് ചരിത്രത്തിൽ ഇടം കൊടുക്കുന്ന വർഷമാകും. ഈ വർഷമായിരുന്നു ബെൽജിയം ആദ്യമായി ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ഇറങ്ങിയത്. ഇനി ലോകകപ്പ് യോഗ്യതാ മത്സരങ്ങളോടെ ആകും ബെൽജിയം ടീമിന്റെ അടുത്ത വർഷം ആരംഭിക്കുക.ഇതുവരെ നടന്ന യോഗ്യതാ റൗണ്ടിലെ മൂന്നു മത്സരങ്ങളും ബെൽജിയം വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement