primus mobile
primus mobile

ബിബിസിയുടെ ഈ വർഷത്തെ മികച്ച വനിതാ താരമായി ലൂസി ബ്രൊൺസ്

ബി ബി സിയുടെ ഈ വർഷത്തെ വുമൺ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം ഇംഗ്ലീഷ് ഡിഫൻഡർ ലൂസി ബ്രൊൺസ് സ്വന്തമാക്കി. ഇംഗ്ലണ്ടിനും ലിയോണിനുമായി നടത്തിയ മികച്ച പ്രകടനമാണ് ലൂസിയെ ഈ വർഷത്തെ മികച്ച താരമാക്കിയത്. കഴിഞ്ഞ സീസണിൽ ലിയോണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ ലൂസി ബ്രൊൺസ് ഈ വർഷം ലിയോണിനെ ഫൈനലിൽ എത്തിക്കുന്നതിലും പ്രധാന പങ്കു വഹിച്ചിരുന്നു.

സൂപ്പർ താരങ്ങളായ നെതർലന്റ്സ് താരം ലെക മർട്ടെൻസിനെയും ഓസ്ട്രേലിയൻ താരം സാം കെറിനെയും പിന്തള്ളിയാണ് ലൂസി ബ്രൊൺസ് ബി ബി സി പുരസ്കാരം സ്വന്തമാക്കിയത്. അവസാബ അഞ്ചു പേരിൽ ലൈക മർട്ടെൻസ് രണ്ടാമതായും സാം കെർ മൂന്നാമതായും ആണ് എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial