ബി ബി സിയുടെ ഈ വർഷത്തെ മികച്ച വനിതാ ഫുട്ബോൾ താരമായി അദ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബി ബി സിയുടെ ഈ വർഷത്തെ വുമൺ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നോർവീജിയൻ താരം അദ ഹെർഗബെർ സ്വന്തമാക്കി. ലിയോണിനായി നടത്തിയ മികച്ച പ്രകടനമാണ് അദയെ ഈ വർഷത്തെ മികച്ച താരമാക്കിയത്. കഴിഞ്ഞ സീസണിലും ഈ സീസണിലും ലിയോണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ താരമാണ് അദ. ഈ വർഷം ലിയോൺ ഫൈനലിൽ ബാഴ്സലോണയെ തോൽപ്പിച്ചപ്പോൾ ഹാട്രിക്ക് നേടി താരനായതും അദ ആയിരുന്നു.

കഴിഞ്ഞ സീസണിൽ ലിയോണിന്റെ ലൂസി ബ്രൗൺസ് ആയിരുന്നു ബി ബി സി പുരസ്കാരത്തിന് അർഹയായത്. ഇത്തവണ അദയ്ക്ക് പിറകിൽ വോൾവ്സ്ബർഗിന്റെ ഹർദർ രണ്ടാമതും ഓസ്ട്രേലിയൻ താരം സാം കെർ മൂന്നാമതുമായി ഫിനിഷ് ചെയ്തു. കഴിഞ്ഞ ബാലൻ ഡി ഓർ പുരസ്കാരവും അദ ആയിരുന്നു നേടിയത്.