
നോർവേ ഡിഫൻഡറും ബയേൺ മ്യൂണിക്ക് താരവുമായിരുന്ന നോറ ഹോൾസ്റ്റാഡ് വിരമിച്ചു. ഇന്നലെ ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നാലു വർഷത്തോളം ബയേൺ മ്യൂണിക്കിന്റെ ഡിഫൻസിൽ മികച്ച പ്രകടനൻ കാഴ്ചവെച്ച നോറ കഴിഞ്ഞ സീസണിലാണ് ബയേൺ വിട്ടത്.
ഒരു വർഷമായ അമേരിക്കൻ സോക്കർ ലീഗ് ക്ലബായ കറേജിൽ കളിക്കുന്ന നോർവ ഈ മാസം ആദ്യം നടന്ന അമേരിക്കൻ വുമൺസ് സോക്കർ ലീഗ് ഫൈനലിലും കളിച്ചിരുന്നു. അന്ന് കറേജ് പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരാവുകയായിരുന്നു. ബയേൺ മ്യൂണിക്കിനു 2015ലും 2016ലും ജെർമൻ ലീഗ് നേടികൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു നോറ.
ട്വിറ്ററിൽ വിരമിക്കൽ കുറിപ്പിൽ നോറ പ്രത്യേകം നന്ദി പറയുന്നതും ബയേൺ ടീമിനോടാണ്. 30കാരിയായ നോറ നോർവേയ്ക്കു വേണ്ടി എഴുപതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2011,2015 ലോകകപ്പിലും 2013, 2017 യൂറോ കപ്പിലും നോർവേയ്ക്ക് വേണ്ടി മുഴുവൻ മിനുട്ടും താരം കളത്തിൽ ഉണ്ടായിരുന്നു.
— Nora Holstad (@noraholstad) October 30, 2017
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial