വനിതാ ചാമ്പ്യൻസ് ലീഗ്, ആദ്യ പാദ സെമിയിൽ ചെൽസിയെ ബയേൺ വീഴ്ത്തി

20210425 222927

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദം ബയേൺ മ്യൂണിച്ച് സ്വന്തമാക്കി. ഇന്ന് ബയേണിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബയേൺ പരാജപ്പെടുത്തിയത്‌. കളി നിയന്ത്രിച്ചതും പന്ത് കൈവശം വെച്ചതും ഒക്കെ ചെൽസി ആയിരുന്നു എങ്കിലും മികച്ച കൗണ്ടറുകളിലൂടെ ബയേൺ വിജയം നേടുക ആയിരുന്നു. 12ആം മിനുട്ടിൽ ലൊമാനിലൂടെ ബയേൺ ലീഡ് എടുത്തു. പിന്നാലെ 22ആം മിനുട്ടിൽ ലിയോ പോൾസിലൂടെ ചെൽസി സമനില പിടിച്ചു.

രണ്ടാം പകുതിയിലാണ് ബയേൺ വിജയ ഗോൾ നേടിയത്. 56ആം മിനുട്ടിൽ ഗ്ലാസിന്റെ വക ആയിരുന്നു ഗോൾ. പരാജയപ്പെട്ടു എങ്കിലും എവേ ഗോൾ ചെൽസിക്ക് പ്രതീക്ഷ നൽകും. മെയ് 2നാണ് രണ്ടാം പാദ സെമി നടക്കുക.