ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പർ താരം അലക്സിയ പുതിയസ് ഒരു വർഷം പുറത്ത്!

Wasim Akram

ബാഴ്‌സലോണയുടെ നിലവിലെ ബാലൻ ഡിയോർ ജേതാവ് സ്പാനിഷ് സൂപ്പർ താരം അലക്സിയ പുതിയസ് ഒരു വർഷം കളത്തിൽ നിന്നു പുറത്ത്. യൂറോ കപ്പിന് തൊട്ടു മുമ്പ് പരിശീലനത്തിന് ഇടയിൽ ആയിരുന്നു താരത്തിന് എ.സി.എൽ പരിക്ക് പറ്റിയത്. താരം ശസ്ത്രക്രിയക്ക് വിധേയമായെന്നും അത് വിജയകരമാണെന്നും ബാഴ്‌സലോണ അറിയിച്ചു.

എന്നാൽ താരം കളത്തിലേക്ക് തിരിച്ചു വരാൻ ഒരു വർഷം എടുക്കും എന്നും ബാഴ്‌സലോണ പറഞ്ഞു. ഇതോടെ താരത്തിന് അടുത്ത സീസണിലെ മത്സരങ്ങൾ എല്ലാം നഷ്ടമാവും ഇത് ബാഴ്‌സലോണക്ക് കടുത്ത തിരിച്ചടിയാണ് നൽകുക. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിൽ 11 ഗോളുകൾ അടിച്ച താരം ലീഗിൽ 18 തവണ വല കുലുക്കിയിരുന്നു. അടുത്ത വർഷം ജൂലൈയിൽ ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവയിൽ ആയി നടക്കുന്ന ലോകകപ്പിൽ താരത്തിനെ ലഭ്യമാവും എന്ന പ്രതീക്ഷ ആണ് നിലവിൽ സ്പെയിൻ വച്ചു പുലർത്തുന്നത്.