122ആം മിനുട്ടിലെ ഗോളിൽ ബാഴ്സയ്ക്ക് കിരീടം

- Advertisement -

ഇന്നലെ നടന്ന കോപ ദെ ല റെയ്ന ഫൈനൽ ബാഴ്സലോണ വനിതകൾക്ക് നാടകീയമായ വിജയം. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിട്ട ബാഴ്സലോണ നിശ്ചിത സമയവും കഴിഞ്ഞുള്ള എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിലാണ് വിജയ ഗോൾ കണ്ടെത്തിയത്. 122ആം മിനുട്ട് വരെ 0-0 എന്ന സ്കോറിൽ മുന്നേറിയ മത്സരത്തിൽ വിജയ ഗോളുമായി മറിയോണ താരമാവുകയായിരുന്നു.

ബാഴ്സലോണയുടെ അഞ്ചാം കോപ ഡെൽ റെയ്ന കിരീടമായിരുന്നു ഇത്. ലീഗ് കിരീടം അത്ലറ്റിക്കോ മാഡ്രിഡ് നേടിയതു കൊണ്ട് തന്നെ ഈ വിജയം ബാഴ്സയ്ക്ക് ആശ്വാസമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement