ഫ്രഞ്ച് മിഡ്ഫീൽഡറെ സ്വന്തമാക്കി ബാഴ്സലോണ

- Advertisement -

ബാഴ്സലോണ വനിതാ ടീം പുതിയ സീസണിലേക്കുള്ള രണ്ടാം സൈനിംഗ് പൂർത്തിയാക്കി. ഒളിമ്പിക് ലിയോൺ താരം ഹെറിയ ഹംറായിയാണ് ബാഴ്സലോണയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. അവസാന രണ്ട് വർഷമായി ലിയോണിന് കളിക്കുന്ന താരം അവസാന രണ്ടു വർഷവും ഫ്രഞ്ച് ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിരുന്നു. അവസാന സീസണിൽ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ബാഴ്സയെ പുറത്താക്കിയൽ ലിയോൺ ടീമിലും ഹെറിയ ഉണ്ടായിരുന്നു.

ലിയോണിൽ എത്തുന്നതിന് മുമ്പ് പി എസ് ജിക്കായും ഹെറിയ കളിച്ചിട്ടുണ്ട്. ഫ്രാൻസിന് പുറത്ത് ആദ്യമായാണ് താരം കളിക്കുന്നത്. രൺ വർഷത്തേക്കാണ് ബാഴ്സയും ഈ 28കാരിയുൻ തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ ഡച്ച് താരം സ്റ്റെഫാനിയെയും ബാഴ്സലോണ സൈൻ ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement