ബാഴ്സലോണ വനിതകൾക്ക് പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു

- Advertisement -

ബാഴ്സലോണ വനിതാ ടീമിനായി പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു. ഇപ്പോൾ ബാഴ്സലോണ കളിക്കുന്ന ജോൺ ഗാമ്പർ സ്റ്റേഡിയത്തിനടുത്താണ് പുതിയ സ്റ്റേഡിയം ഒരുങ്ങുന്നത്. ബാഴ്സലോണ ഇതിഹാസം ജൊഹാൻ ക്രൈഫിന്റെ പേരിലാണ് സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ ജോലി പുരോഗമിക്കുകയാണ്. 2019ൽ ബാഴ്സലോണ ഈ സ്റ്റേഡിയത്തിലേക്ക് മാറും എന്നാണ് കരുതപ്പെടുന്നത്.

6000 ആകും പുതിയ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. ഇപ്പോൾ വെറും 1500 മാത്രം ഇരിപ്പിടങ്ങൾ ഉള്ള ഗ്രൗണ്ടിലാണ് ബാഴ്സ കളിക്കുന്നത്. സ്പെയിനിലെ ഏറ്റവും മികച്ച വനിതാ ടീമായി വളരുകയാണ് ബാഴ്സലോണ ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement