രണ്ടാം പാദ സെമിയിൽ തോറ്റെങ്കിലും ബാഴ്‌സലോണ വനിതകൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ബാഴ്‌സലോണ വനിതകളെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു വോൾവ്സ്ബർഗ് വനിതകൾ. എന്നാൽ ആദ്യ പാദത്തിൽ 5-1 നു ജയം കണ്ട ബാഴ്‌സലോണ ഇരു പാദങ്ങളിലും ആയി 5-3 എന്ന സ്കോറിന് ജയം കണ്ടു ഫൈനൽ ഉറപ്പിച്ചു. പല പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകിയാണ് ജർമ്മനിയിൽ ബാഴ്‌സലോണ കളിക്കാൻ ഇറങ്ങിയത്.

ബാഴ്‌സലോണ ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം പകുതിയിലെ ഗോളുകൾക്ക് ആണ് വോൾവ്സ്ബർഗ് ജയം കണ്ടത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ 47 മത്തെ ജോൺസ്റ്റോട്ടിയറിന്റെ പാസിൽ നിന്നു തബയെ വോൾവ്സ്ബർഗിനെ മുന്നിൽ എത്തിച്ചു. 59 മത്തെ മിനിറ്റിൽ ജിൽ റൂർഡ് ലോങ് റേഞ്ചറിലൂടെ വോൾവ്സ്ബർഗിനു രണ്ടാം ഗോൾ സമ്മാനിക്കുക ആയിരുന്നു. കിരീടം നിലനിർത്താൻ ഇറങ്ങുന്ന ബാഴ്‌സലോണ ഫൈനലിൽ പി.എസ്.ജി, ലിയോൺ മത്സര വിജയിയെ ആണ് നേരിടുക.