ബാഴ്സലോണ കോപ ദെ ലെ റൈന ഫൈനലിൽ

- Advertisement -

അത്ലറ്റിക്കോ ക്ലബിനെ പരാജയപ്പെടുത്തി ബാഴ്സലോണ വനിതകൾ കോപ ദെ ലെ റൈന ഫൈനലിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ബാഴ്സലോണ അത്ലറ്റിക്കോ ക്ലബിനെ പരാജയപ്പെടുത്തിയത്. അത്യന്തം ആവേശം നിറഞ്ഞ പോര് 2-2 എന്ന സമനിലയിലാണ് നിശ്ചിത സമയത്ത് അവസാനിച്ചത്.

1-1 എന്ന് മുന്നേറിയ മത്സരത്തിൽ 92ആം മിനുട്ടിൽ ലൈക മർട്ടെൻസ് ഗോൾ നേടി ബാഴ്സയെ 2-1ന് മുന്നിൽ എത്തിച്ചതായിരുന്നു. പക്ഷെ ഫൈനൽ വിസിലിനു മുന്നെ ഗോൾ മടക്കി അത്ലറ്റിക്ക് ക്ലബ് ബാഴ്സയെ സമനിലയിൽ പിടിച്ചു. മറിയോണയാണ് ബാഴ്സയുടെ ആദ്യ ഗോൾ നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ വിജയിച്ച ബാഴ്സലോണ ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement