ബാഴ്സലോണ വനിതകൾക്ക് അഞ്ച് ഗോൾ ജയം

- Advertisement -

അമേരിക്കയിൽ പ്രീസീസൺ മത്സരത്തിൽ ബാഴ്സലോണ വനിതകൾക്ക് അഞ്ചു ഗോൾ വിജയം. ഇന്നലെ സൊകാൽ എഫ് സിയെ ആണ് ബാഴ്സലോണ ഈ സീസണിലെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. ബാഴ്സലോണയ്ക്കായി ടോണി ഡുഗ്ഗാനും മരിയോണയും ഇരട്ട ഗോളുകൾ നേടി. അലക്സിയയും ബാഴ്സക്കായി ലക്ഷ്യം കണ്ടു.

ബാഴ്സലോണ വനിതകൾക്ക് ഇത് ചരിത്ര വിജയം കൂടിയാണ്. ആദ്യമായാണ് അമേരിക്കയിൽ ബാഴ്സലോണ വനിതകൾ കളിക്കുന്നത്. ഇന്നലെ പുതിയ സൈനിംഗ് ആയ ഹേറ ഹാമ്ര്രായി ബാഴ്സക്കായി അരങ്ങേറ്റം നടത്തി. ബാഴ്സ വനിതാ ടീം അടുത്ത ദിവസം സ്പെയിനിലേക്ക് തിരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement