അഞ്ചാം ജയത്തോടെ ബാഴ്സലോണ വനിതകൾ

വനിതാ ലാലിഗയിൽ ബാഴ്സലോണ വനിതകൾക്ക് വീണ്ടും വിജയം. ഇന്ന് സ്പോർടിങ് ഹെലുവയെ നേരിട്ട ബാഴ്സ വനിതകൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ഹെയ്റ ബാഴ്സക്ക് ലീഡ് നൽകിയത്. അലക്സിയ, വിക്കി ലൊസാഡ എന്നിവർ രണ്ടാം പകുതിയിലും ബാഴ്സലോണക്കായി ഗോൾ നേടി. ബോൺസെഗുണ്ടോ ആണ് സ്പോർടിങ് ഹെലുവയുടെ ആശ്വാസ ഗോൾ നേടിയത്.

ബാഴ്സലോണയുടെ സീസണിലെ അഞ്ചാം ജയമാണിത്. അഞ്ച് മത്സരങ്ങളിൾ 22 ഗോളുകൾ ബാഴ്സലോണ സ്കോർ ചെയ്തിട്ടുണ്ട്. അഞ്ച് ഗോളുകളുമായി അലക്സിയ ആണ് ബാഴ്സലോണയുടെ ഇപ്പോഴത്തെ ടോപ്പ് സ്കോറർ.

Exit mobile version