അപരാജിത കുതിപ്പ് ബാഴ്സലോണ തുടരുന്നു, ലീഗിൽ ഒന്നാമത്

സ്പാനിഷ് വനിതാ ലീഗിൽ ബാഴ്സലോണ അപരാജിത് കുതിപ്പ് തുടരുന്നു. ഇന്ന് സ്പോർടിംഗ് ഹുവെല്വയെ നേരിട്ട ബാഴ്സലോണ വിജയം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം. 29ആം മിനുട്ടിൽ ഒഷിവോളയാണ് ബാഴ്സലോണക്ക് വിജയം നൽകിയ ഗോൾ നേടിയത്. ഈ വിജയത്തോടെ ബാഴ്സലോണ ലീഗിൽ ഒന്നാമത് തുടരുകയാണ്.

അഞ്ചു മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ നാലു വിജയവും ഒരു സമനിലയുമായി 13 പോയന്റാണ് ബാഴ്സലോണക്ക് ഉള്ളത്. 13 പോയന്റ് തന്നെയുള്ള ഡിപോർട്ടീവോ ആണ് രണ്ടാമത്. അവസാന രണ്ടു സീസണിലും ലീഗ് കിരീടം ചെറിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട ബാഴ്സ ഈ തുടക്കം കിരീടമാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണ്.