
ബാഴ്സലോണ വനിതകൾ അവരുടെ സീസണിലെ അപരാജിത കുതിപ്പ് തുടർന്നു. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഗിന്ദ്ര യുനിവേർസറ്റെറ്റ്സിനെ പരാജയപ്പെടുത്തിയതോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ചു.
അലക്സിയയും ദുഗ്ഗനും ആണ് ഇന്നലെ ബാഴ്സയ്ക്കായി ഗോൾ നേടിയത്. ബാഴ്സലോണയുടെ മൂന്നാം ഗോൾ അലക്പെരോവ സംഭാവന ചെയ്ത ഓൺ ഗോൾ ആയിരുന്നു. പ്രീക്വാർട്ടർ ഇരുപാദങ്ങളിലുമായി 9-0 എന്ന വൻ മാർജിനിലാണ് ബാഴ്സ ജയിച്ചത്. 3 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നായി 15 ഗോളുകളാണ് ബാഴ്സ അടിച്ചു കൂട്ടിയത്.
🎥 [HIGHLIGHTS] @FCBfemeni – FK Gintra (3-0) #UWCL pic.twitter.com/v0M3UY6ZL8
— FCB Femení (@FCBfemeni) November 15, 2017
ചെൽസി, വോൾഫ്സ്ബർഗ്, നിലവിലെ ചാമ്പ്യന്മാരായ ലിയോൺ, ലിങ്കോപ്പിൻ, മൊണ്ട്പെല്ലിയർ എന്നീ ടീമുകളും ബാഴ്സയ്ക്ക് ഒപ്പം ക്വാർട്ടറിൽ എത്തിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial