
തുടർച്ചയായ രണ്ടാം വർഷവും ടീം ഫോട്ടോ സെഷനിൽ മാതൃക കാണിച്ച് ബാഴ്സലോണ ടീം. കഴിഞ്ഞ ദിവസം നടന്ന ടീം ഫോട്ടോ സെഷനിൽ ബാഴ്സലോണയുടെ രണ്ടു ടീമുകളേയും ഒരൊറ്റ ഫോട്ടോയിൽ മാനേജ്മെന്റ് കൊണ്ടു വന്നു. പുരുഷ ടീമിനും വനിതാ ടീമിനും ഒരേ പരിഗണന ആണ് കൊടുക്കേണ്ടത് എന്ന സന്ദേശത്തിന്റെ സൂചകമായി കഴിഞ്ഞ വർഷം മുതലാണ് ബാഴ്സ സീസൺ ഫോട്ടോയിൽ ഇരു ടീമുകളേയും ഉൾപ്പെടുത്താൻ തുടങ്ങിയത്.
ഇന്നലെ ടിറ്റോ വിലനോവ ഫീൽഡിൽ നടന്ന ഫോട്ടോ പോസിംഗിൽ ഇരു ടീമുകളിലേയും മുഴുവൻ താരങ്ങളും സ്റ്റാഫുകളും പങ്കെടുത്തു. ബാഴ്സയുടെ ക്ലബ് പ്രസിഡന്റും ചടങ്ങിൽ ഉണ്ടായിരുന്നു. ഹോളണ്ടിന്റെ സൂപ്പർ താരം ലേക മാർട്ടെൻസ് ഉൾപ്പെടെ മികച്ച താരങ്ങൾ അണിനിരക്കുന്ന ബാഴ്സലോണ വനിതാ ടീം മികച്ച രീതിയിലാണ് ഈ സീസൺ തുടങ്ങിയത്.
പുരുഷ ടീമിനെ പോലെ തന്നെ ലീഗിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചു നിൽക്കുകയാണ് ബാഴ്സലോണ വനിതകൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial