ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബാഴ്സലോണക്ക് മരണപോരാട്ടം

- Advertisement -

 

വനിതാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഡ്രോയിൽ ബാഴ്സയ്ക്ക് കിട്ടിയത് മരണപ്പോര്. വനിതാ ഫുട്ബോളിൽ യൂറോപ്പിൽ എതിരാളികൾ ഇല്ലാത്ത ലിയോണാണ് ബാഴ്സയെ ക്വാർട്ടറിൽ നേരിടുക. ഇന്നലെ നടന്ന ഡ്രോയിലാണ് ബാഴ്സയുടെ എതിരാളികളെ തീരുമാനമായത്.

അവസാന രണ്ടു വർഷത്തെയും യൂറോപ്യൻ ചാമ്പ്യന്മാരാണ് ലിയോൺ. മാർച്ചിലാകും ക്വാർട്ടർ മത്സരം നടക്കുക. ലിയോണിനാകും ആദ്യ ഹോം മാച്ച്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെ ബാക്കി മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ലിങ്കോപിംഗിനെയും, ചെൽസി മോണ്ട്പെല്ലിറയെയും, വോൾസ്ബർഗ് സ്ലാവിയ പ്രാഹയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement