ബാഴ്സയ്ക്ക് ആദ്യ പരാജയം, അത്ലറ്റിക്കോ മാഡ്രിഡ് ലീഗിൽ ഒന്നാമത്

- Advertisement -

അങ്ങനെ ബാഴ്സലോണയുടെ വനിതാ ലാലിഗയിലെ അപരാജിത കുതിപ്പിന് അവസാനമായി‌. ഇന്നലെ നടന്ന മത്സരത്തിൽ എട്ടാം സ്ഥാനക്കാരായ ഗ്രാൻഡില ഇഗടെസ ആണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു പരാജയം.

9 മത്സരങ്ങളായി പരാജയമറിയാതെ മുന്നേറുക ആയിരുന്നു ബാഴ്സ. ഇന്നലത്തെ തോൽവിക്കു മുന്നേ എട്ടു ജയവും ഒരു സമനിലയുമായിരുന്നു ബാഴ്സയുടെ സമ്പാദ്യം. ഇന്നലത്തെ ഫലത്തോടെ ബാഴ്സയുടെ ഒന്നാം സ്ഥാനവും നഷ്ടമായി. അപരാജിത കുതിപ്പ് നടത്തുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തി.

ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡ് റയൽ ബെറ്റിസിനെ 4-2 എന്ന സ്കോറിന് ലരാജയപ്പെടുത്തി. 10 മത്സരങ്ങളിൽ 9 ജയവും ഒരു സമനിലയുമായി 28 പോയന്റുണ്ട് അത്ലറ്റിക്കോയ്ക്ക്. ബാഴ്സയ്ക്ക് 25 പോയന്റേ ഉള്ളൂ. ബാഴ്സയുടെ സീസണിലെ ആദ്യ പരാജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement