മാഡ്രിഡിനെ ഏഴു ഗോളുകൾക്ക് തകർത്ത് ഒന്നാം സ്ഥാനം നിലനിർത്തി ബാഴ്സ

- Advertisement -

വനിതാ ലാലിഗയിലെ ബാഴ്സലോണയുടെ തകർപ്പൻ പ്രകടനം തുടരുന്നു‌. ഇന്നലെ മാഡ്രിഡ് സി എഫിനെ എതിരിലാത്ത ഏഴു ഗോളുകൾക്കാണ് ബാഴ്സ വനിതകൾ തകർത്തത്. ബാഴ്സയ്ക്കായി ബാർബറാ ലട്ടോരെ നാലു ഗോളുകൾ നേടി.

15,66,78,88 മിനുട്ടുകളിലായിരുന്നു ബാർബറയുടെ ഗോളുകൾ. ലേക മാർട്ടിൻസ്, നതാഷ, ടോണിദുഗൻ എന്നിവരുൻ ബാഴ്സലോണയ്ക്കായി ഇന്ന് ഗോളുകൾ കണ്ടെത്തി. ലീഗിൽ ഇതുവരെ പരാജയമറിയാത്ത ബാഴ്സ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്‌. ലീഗിൽ ഒമ്പതു മത്സരങ്ങളിൽ 8 ജയവും ഒരു സമനിലയുമാണ് ബാഴ്സയുടെ സമ്പാദ്യം. ലീഗിൽ ഇതുവരെ‌ 38 ഗോളുകൾ അടിച്ച ബാഴ്സ് രണ്ടു ഗോളുകളെ വഴങ്ങിയിട്ടുള്ളൂ.

ലീഗിലെ മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുഡി ടെനെരിഫെയെ തോൽപ്പിച്ചു. ജയത്തോടെ അത്ലറ്റിക്കോയും തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ബാഴ്സയ്ക്ക് ഒപ്പം പോയന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് ഗോൾ ശരാശരിയിലാണ് ഇപ്പോൾ രണ്ടാം സ്ഥാനത്തിൽ ആയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement