
വനിതാ ലാലിഗയിലെ നിർണായക മത്സരത്തിൽ ബാഴ്സലോണക്ക് ജയം. ഇന്ന് മാഡ്രിഡിനെ നേരിട്ട ബാഴ്സലോണ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് 2-1ന്റെ വിജയം സ്വന്തമാക്കിയത്. അലക്സിയയും വിക്കിയുമാണ് ഗോളുകളുമായി ബാഴ്സലോണയെ വിജയത്തിന് സഹായിച്ചത്.
ജയിച്ചു എങ്കിലും ബാഴ്സലോണ ഇപ്പോഴും രണ്ടാമതാണ്. ഇന്നലെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഗ്രാനഡിലയെ പരാജയപ്പെടുത്തിയ അത്ലറ്റിക്കോ മാഡ്രിഡാണ് ലീഗിൽ ഇപ്പോഴും ഒന്നാമത്. 59 പോയന്റാണ് അത്ലറ്റിക്കോ മാഡ്രിഡിനുള്ളത്. 58 പോയന്റാണ് ബാഴ്സയുടെ സമ്പാദ്യം. ഇനി ലീഗിൽ ആറു മത്സരങ്ങളെ അവശേഷിക്കുന്നുള്ളൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial