ആറ് ഗോളടിച്ച് ബാഴ്സ, ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക് അടുത്തു

- Advertisement -

ബാഴ്സലോണ വനിതാ ടീം സീസണിലെ അത്യുഗ്രൻ പ്രകടനം തുടരുകയാണ്. ഇന്നലെ ലിത്വാനിയയിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടത്തിൽ വൻ വിജയം നേടിയതോടെ ക്വാർട്ടറിലേക്ക് അടുത്തിരിക്കുകയാണ് ബാഴ്സ. ഇന്നലെ നടന്ന ആദ്യ പാദത്തിൽ ഗിണ്ട്ര യുണിവേഴ്സിറ്റിറ്റെറ്റ്സ് എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ബാഴ്സ തകർത്തത്.

പരിക്കിൽ നിന്ന് തിരിച്ചെത്തിയ ഐറ്റാന തുടങ്ങി വെച്ച ഗോൾവേട്ട അവസാനിക്കുമ്പോഴേക്ക് ലിത്വാനിയക്കാരുടെ വലനിറഞ്ഞിരുന്നു. ഐറ്റാന, ടോണി, ഒൾഗ, അൻഡോണോവ എന്നിവർ ഒരോ ഗോൾ വീതം നേടിയപ്പോൾ മരിയോണ ഇരട്ട ഗോളുകളുമായി തിളങ്ങി. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ രണ്ടു മത്സരങ്ങളിൽ നിന്നായി 12 ഗോളുകളാണ് ബാഴ്സ അടിച്ചു കൂട്ടിയത്. പ്രീക്വാർട്ടറിന്റെ രണ്ടാം പാദം അടുത്ത ബുധൻ നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement