ലെവന്റെയുടെ വലയിൽ അഞ്ചു ഗോളുകൾ എത്തിച്ച് ബാഴ്സലോണ

ഇടവേള കഴിഞ്ഞ് എത്തിയ ബാഴ്സലോണ വനിതാ ഫുട്ബോൾ ടീമിന് ലീഗിൽ വൻ വിജയം. ഇന്നലെ നടന്ന വനിതാ ലാലിഗ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് ലെവന്റെയെ ബാഴ്സലോണ തോൽപ്പിച്ചത്. ബാഴ്സയ്ക്കായി പാട്രി ഇരട്ടഗോളുകൾ നേടി.

ലെക മാർട്ടെൻസ്, ബുസഗ്ലിയ, അലക്സിയ എന്നിവരാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. അഞ്ചിൽ നാലു ഗോളുകൾ പിറന്നതും ആദ്യ പകുതിയിലായിരു. ജയത്തോടെ ബാഴ്സ 40 പോയന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി‌. അത്ലറ്റിക്കോ മാഡ്രിഡിനും നാല്പ്പത് പോയന്റ് ഉണ്ട്‌. മെച്ചപ്പെട്ട ഗോൾ ശരാശരിയാണ് ബാഴ്സയെ ഒന്നാമത് നിർത്തിയിരിക്കുന്നത്. സരഗോസയുമായാണ് ബാഴ്സ വനിതകളുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅനസ് എടത്തൊടികയുടെ പിതാവ് നിര്യാതനായി
Next articleസിഡ്നിയിലും ഓസ്ട്രേലിയന്‍ വിജയം, ജയം ഇന്നിംഗ്സിനും 123 റണ്‍സിനും