വനിതാ ബാലൻ ഡി ഓർ നോമിനേഷൻ എത്തി

- Advertisement -

വനിതാ ബാലൻഡിയോറിനായുള്ള അവസാന 20 അംഗ നോമിനേഷൻ പ്രഖ്യാപിച്ചു. ഫ്രാൻസ് ഫുട്ബോൾ അസോസിയേഷനും ഫ്രഞ്ച് ഫുട്ബോൾ മാഗസിനും ചേർന്ന് ഒരുക്കുന്ന ബാല ഡിയോർ പുരസ്കാരത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് വനിതാ ഫുട്ബോൾ താരങ്ങൾക്ക് അവാർഡ് നൽകുന്നത്. കഴിഞ്ഞ തവണ ലിയോൺ താരം അദ ആയിരുന്നു വനിതാ ബാലൻ ദി ഓർ നേടിയത്. ഇത്തവണ ഫിഫ ബെസ്റ്റ് ജേതാവായ മേഗൻ റപീനോ, അമേരിക്കൻ സ്ട്രൈക്കർ മോർഗൻ, ഇംഗ്ലീഷ് ഡിഫൻഡർ ലൂസി ബ്രൗൺസ് തുടങ്ങിയ പ്രമുഖർ ഒക്കെ ലിസ്റ്റിൽ ഉണ്ട്.

20 അംഗ ഷോർട്ട് ലിസ്റ്റ്;

എലൻ വൈറ്റ് – ഇംഗ്ലണ്ട്/മാഞ്ചസ്റ്റർ സിറ്റി

ലൂസി ബ്രോൺസ് – ഇംഗ്ലണ്ട് / ലിയോൺ

ഹർദർ – ഡെന്മാർക് / വോൾവ്സ്ബർഗ്

അദ – നോർവെ / ലിയോൺ

ഹെൻറി – ഫ്രാൻസ് / ലിയോൺ

നില ഫിസ്ചർ – സ്വീഡൻ/ ലിങ്കോപിംഗ്സ്

അലക്സ് മോർഗൻ – അമേരിക്ക/ ഒർലാണ്ടോ പ്രൈഡ്

വിവിയെനെ – നെതർലന്റ്സ്/ആഴ്സണൽ

സാം കെർ – ഓസ്ട്രേലിയ / ചിക്കാഗോ റെഡ് സ്റ്റാർ

മരോസാൻ – ജർമ്മനി/ലിയോൺ

ബൗഹദി – ഫ്രാൻസ്/ലിയോൺ

റപീനോ – അമേരിക്ക / റിഗിൻ

ലേക മർടെൻസ് – ഹോളണ്ട് / ബാഴ്സലോണ

വീനെന്താൽ – ഹോളണ്ട്/അത്ലറ്റിക്കോ മാഡ്രിഡ്

റെനാർഡ് – ഫ്രാൻസ് / ലിയോൺ

ലവെല്ലെ – അമേരിക്ക/ വാഷിങ്ടൻ സ്പിരിറ്റ്

മാർത – ബ്രസീൽ / ഓർലാണ്ട് പ്രൈഡ്

അസ്ലാനി – സ്വീഡൻ / ടാക്കോൺ

ജേക്കബ്സൺ – സ്വീഡൻ/ ടാക്കോൺ

ഹീത്ത് – യു എസ് എ / പോർട്ലാന്റ് ത്രോൺസ്

Advertisement