“ഇന്ത്യൻ വനിതാ ടീമിന് ഫിഫ റാങ്കിംഗിൽ ആദ്യ 40ൽ എത്താൻ ആകും”

ഇന്ത്യൻ വനിതാ ടീമിന് നന്നായി പരിശ്രമിച്ചാൽ ആദ്യ 40ൽ എന്തായാലും എത്താൻ കഴിയുമെന്ന് ഇന്ത്യൻ സ്ട്രൈക്കർ ബാലാദേവി. ഇപ്പോൾ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിനു വേണ്ടി കളിക്കുന്ന താരമാണ് ബാലദേവി. ഇന്ത്യൻ വനിതാ ടീം കഴിഞ്ഞ ഫിഫാ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 55ആം സ്ഥാനത്ത് എത്തിയിരുന്നു. ഇതിൽ സന്തോഷമുണ്ട് എന്നും എന്നാൽ ഇതിനേക്കാൾ ഏറെ മുന്നേറാൻ ഇന്ത്യക്ക് ആകും എന്നും ബാല ദേവി പറഞ്ഞു.

കൂടുതൽ ആത്മാർത്ഥമായി പരിശ്രമിച്ചാൽ 35ആം സ്ഥാനം വരെ ഇന്ത്യക്ക് എത്താൻ ആകും. അതിനു കൂടുതൽ രാജ്യാന്തര മത്സരങ്ങൾ ഒരുക്കേണ്ടതുണ്ട് എന്നും ബാലദേവി പറഞ്ഞു. ഇപ്പോൾ കൊറോണ കാരണം സ്കോട്ലൻഡിൽ ഐസൊലേഷനിൽ കഴിയുകയാണ് ബാലദേവി.

Previous articleഐ.പി.എൽ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ച് ബി.സി.സി.ഐ
Next articleപന്തിന് ആത്മവിശ്വാസം കിട്ടുന്ന ദിവസം മുതല്‍ അവന്‍ അപകടകാരിയായ ക്രിക്കറ്ററായി മാറുമെന്ന് മുഹമ്മദ് ഷമി