വീണ്ടും ഗോളുകൾ അടിച്ചു കൂട്ടി ബാലാ ദേവി, മണിപ്പൂർ പോലീസിന് മറ്റൊരു വമ്പൻ ജയം

- Advertisement -

വനിതാ ഫുട്ബോൾ ലീഗിൽ ഒരിക്കൽ കൂടെ ബാലാ ദേവിയുടെ താണ്ഡവം. കഴിഞ്ഞ മത്സരത്തിൽ ഏഴു ഗോളുകൾ അടിച്ചു കൂട്ടിയ ബാലാ ദേവി ഇന്ന് അടിച്ചത് നാലു ഗോളുകൾ‌ മണിപ്പൂർ പോലീസും ബറോഡ ഫുട്ബോൾ അക്കാദമിയും ഏറ്റുമുട്ടിയ മത്സരത്തിൽ ആയിരുന്നു ബാലാ ദേവിയുടെ തകർപ്പൻ പ്രകടനം. ബാലദേവിയുടെ മികവിൽ മണിപ്പൂർ പോലീസ് ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ ബാലാദേവി ഹാട്രിക്ക് നേടിയിരുന്നു.

ബാലാദേവിയെ കൂടാതെ‌ പരമേശ്വരി ദേവിയും, ദയാ ദേവിയുമാണ് മണിപ്പൂർ പോലീസിന്റെ മറ്റു ഗോളുകൾ നേടിയത്. ലീഗിലെ മണിപ്പൂർ പോലീസിന്റെ രണ്ടാം ജയമാണിത്. ഇന്നത്തെ ഗോളുകളോടെ ബാലാ ദേവിക്ക് ടൂർണമെന്റിൽ 3 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളായി.

Advertisement