ഏഷ്യാ കപ്പ്; ഓസ്ട്രേലിയയ്ക്ക് എട്ടുഗോൾ വിജയം

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ കൊറിയയോട് വഴങ്ങിയ സമനിലയുടെ വിഷമം ഓസ്ട്രേലിയൻ വനിതകൾ തീർത്തത് വിയറ്റ്നാമിനോട്. ഇന്നലെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ വിയറ്റ്നാമിനെ നേരിട്ട ഓസ്ട്രേലിയ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഓസ്ട്രേലിയയ്ക്കായി സൂപ്പർ സ്റ്റാർ സാം കെറും ക്യാ സൈമണും ഇരട്ടഗോളുകൾ നേടി.

ലഗാർസോ, കെനെഡി, എമിലി എന്നിവരും ഇന്നലെ ഗോൾവല കുലുക്കി. ജയത്തോടെ ഓസ്ട്രേലിയ ഗ്രൂപ്പിൽ ഒന്നാമതായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ജപ്പാനാണ് എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial