തായ്‌ലാന്റിനു മുന്നിൽ വിറച്ചെങ്കിലും അവസാനം ഓസ്ട്രേലിയ ഏഷ്യാകപ്പ് ഫൈനലിൽ

തായ്ലാന്റിനു മുന്നിൽ വനിതാ ഫുട്ബോളിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ ഓസ്ട്രേലിയ ഇന്ന് ശരിക്കും വിറച്ചു. ഏഷ്യാ കപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 92ആം മിനുട്ട് വരെ 2-1ന് മുന്നിലായിരുന്നു തായ്ലാന്റ്. അതും അവസാന മിനിട്ടുകൾ പത്തുപേരുമായി കളിച്ചിട്ട്. 92ആം മിനുട്ടിൽ അലന്ന കെന്നെഡിയുടെ ഒരു ഹെഡർ ഇല്ലായിരുന്നു എങ്കിൽ ഓസ്ട്രേലിയ കിരീട മോഹം ഉപേക്ഷിച്ച് തലതാഴ്ത്തി നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നേനെ.

തുടക്കത്തിൽ ഒരു ഓൺ ഗോളിലൂടെയാണ് ഓസ്ട്രേലിയ തായ്ലന്റിനെതിരെ ലീഡ് എടുത്തത്. എന്നാൽ 20ആം മിനുട്ടിലെ കാഞ്ചന സുങിയോണിയും 62ആം മിനുട്ടിൽ റാറ്റിക്കാനും ഓസ്ട്രേലിൻ വലകുലുക്കി അപ്രതീക്ഷിത ലീഡിൽ എത്തി. 87ആം മിനുട്ടിലാണ് തായ്ലാന്റിന് തിരിച്ചടിയായ ചുവപ്പ് പിറന്നത്. അതിനു ശേഷം മൂർച്ച കൂടിയ ഓസ്ട്രേലിയൻ അറ്റാക്ക് 92ആം മിനുട്ടിൽ സമനില പിടിക്കുകയായിരുന്നു.

എന്നാ കളി എക്സ്ട്രാ ടൈമിൽ എത്തിയപ്പോഴും പരാജയം സമ്മതിക്കാൻ തായ്ലാന്റ് ഒരുക്കമായില്ല. 120 മിനുട്ട് കഴിയുന്നത് വരെ മത്സരം 2-2ൽ തന്നെ തുടർന്നു. പെനാൾട്ടി ഷൂട്ടൗട്ടിലാണ് അവസാനം ഓസ്ട്രേലിയ വിജയിച്ചത്. ഓസ്ട്രേലിയൻ കീപ്പർ മക്കെൻസി അർണോൾഡ് മൂന്ന് പെനാൾട്ടികളാണ് തടഞ്ഞിട്ടത്. ഓസ്ട്രേലിയയുടെ തുടർച്ചയായ മൂന്നാം ഏഷ്യാ കപ്പ് ഫൈനലാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആർസനലിന് ബെർക്യാമ്പ് അസുഖം, യാത്രാപ്പേടി
Next articleപരിക്ക് ഗുരുതരം, വിദാലിന് ഈ സീസൺ നഷ്ടമാകും