വനിതാ ഫുട്ബോൾ റാങ്കിംഗിൽ ഓസ്ട്രേലിയക്ക് ചരിത്ര നേട്ടം

- Advertisement -

വനിതാ ഫുട്ബോൾ ഫിഫാ റാങ്കിംഗിൽ ഓസ്ട്രേലിയക്ക് ചരിത്ര നേട്ടം. ചരിത്രത്തിലെ ഓസ്ട്രേലിയയുടെ ഏറ്റവുൻ ഉയർന്ന റാങ്കായ നാലാം സ്ഥാനത്തേക്ക് ഓസ്ട്രേലിയ എത്തി. കഴിഞ്ഞ റാങ്കിംഗിൽ ആറാം സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ. ബ്രസീലിനെതിരെയും ചൈനക്കെതിരേയും അവസാന മാസങ്ങളിൽ നടത്തിയ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയെ ഈ നേട്ടത്തിൽ എത്തിച്ചത്.

ഒന്നാം സ്ഥാനത്ത് അമേരിക്ക തന്നെ തുടരുകയാണ്. ഈ വർഷം ആരംഭത്തിലും അമേരിക്ക തന്നെ ആയിരുന്നു വനിതാ റാങ്കിംഗിൽ ഒന്നാമത്. ജർമ്മനി രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും തുടരുന്നുണ്ട്.

ഇന്ത്യൻ വനിതകൾ ഒരു റാങ്ക് പിറകിലേക്ക് നീങ്ങി 57ൽ എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement